തിരുവനന്തപുരം:നഗരസഭയുടെ വികേന്ദ്രീകൃത മാലിന്യസംസ്‌കരണ പദ്ധതിയുടെ ഭാഗമായി നടത്തിവരുന്ന അജൈവമാലിന്യ ശേഖരണം സംബന്ധിച്ച് സ്‌പെഷ്യൽ കളക്ഷൻ ഡ്രൈവ് വാർഡ് തലത്തിൽ നടത്തും.ഇന്ന് ചില്ലുമാലിന്യം ചിരട്ട എന്നിവയും 26ന് പഴയ ചെരുപ്പ് ബാഗ് എന്നിവയും മാർച്ച് 3ന് പഴയതുണി,ട്യൂബ് ലൈറ്റ്, ബൾബ് എന്നിവയുമാണ് നഗരസഭയുടെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് ശേഖരിക്കുന്നത്.വിവരങ്ങൾക്ക് വാർഡ് കൗൺസിലറെയോ ഹെൽത്ത് ജീവനക്കാരേയോ ബന്ധപ്പെടണം.നഗരസഭയുടെ എല്ലാ എം.ആർ.എഫ് കേന്ദ്രങ്ങളിലും രാവിലെ ഏഴ് മുതൽ രാത്രി ഒമ്പത് വരെ നഗരസഭ കളക്ഷൻ കലണ്ടർ പ്രകാരം അജൈവമാലിന്യങ്ങളും തരംതിരിച്ച് നൽകാം.