tree

തിരുവനന്തപുരം: തൈക്കാട് ഗവൺമെന്റ് ഗസ്റ്റ് ഹൗസിൽ പുതിയ കെട്ടിടത്തിന്റെ നിർമ്മാണത്തിനായി മരങ്ങൾ മുറിച്ച് മാറ്റിയത് വിവാദമായി.ഒരുപ്ളാവ് ഉൾപ്പെടെ അരഡസിനലധികം മരങ്ങൾ മുറിച്ച് മാറ്റിയതിനെതിരെ പരിസ്ഥിതി സ്നേഹികളായ ചിലരാണ് വിവാദവുമായി രംഗത്തെത്തിയത്. വനംവകുപ്പിൽ നിന്നുള്ള അനുമതിയില്ലാതെ ഗസ്റ്റ് ഹൗസിലെ ചില ജീവനക്കാർ മരങ്ങൾ മുറിച്ച് മാറ്രുന്നതായിട്ടായിരുന്നു ആരോപണം.എന്നാൽ ഗസ്റ്റ് ഹൗസ് അധികൃതരും ടൂറിസം വകുപ്പും ഇക്കാര്യം നിഷേധിച്ചു.ഗസ്റ്റ് ഹൗസിൽ പുതിയ കെട്ടിടത്തിന്റെ നിർമ്മാണത്തിനായാണ് മരങ്ങൾ മുറിച്ചതെന്ന് ടൂറിസം ജോയിന്റ് ഡയറക്ടർ അറിയിച്ചു.സോഷ്യൽ ഫോറസ്ട്രി വകുപ്പിന് ടൂറിസം വകുപ്പ് നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി മൂല്യനിർണയം നടത്തി പരസ്യമായി ലേലം ചെയ്താണ് മരങ്ങൾ മുറിച്ച് നീക്കിയതെന്നാണ് ടൂറിസം വകുപ്പിന്റെ വിശദീകരണം.