
വിഴിഞ്ഞം:മാൻകൊമ്പും കഞ്ചാവുമായി യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു.കോവളം ആവാടുതുറ മായകുന്ന് സ്വദേശി വിജി വിക്രമനെയാണ് (38) നെയ്യാറ്റിൻകര എക്സൈസ് പിടികൂടിയത്.തീരദേശത്ത് വ്യാപക ലഹരി വിൽപ്പന നടക്കുന്നുവെന്ന രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് 50 ഗ്രാം കഞ്ചാവുമായി പ്രതി പിടിയിലായത്.തുടർന്ന് പ്രതി വാടകയ്ക്ക് താമസിക്കുന്ന തൊഴിച്ചൽ വയ്ക്കോൽ കുളത്തിനു സമീപത്തെ വാടക വീട്ടിൽ നടത്തിയ പരിശോധനയിൽ 50 ഗ്രാം കഞ്ചാവ് കൂടി കണ്ടെത്തി.ഇവിടെ സൂക്ഷിച്ചിരുന്ന മാൻ കൊമ്പും എക്സൈസ് പിടിച്ചെടുത്തു.ഒാട്ടോ ഡ്രൈവറായ പ്രതി വിതുരയിൽ ഓട്ടം പോയപ്പോൾ ഒരാൾ നൽകിയതാണ് മാൻകൊമ്പെന്നാണ് മൊഴി.എക്സൈസ് ഇൻസ്‌പെക്‌ടർ എൽ.ആർ.അജേഷിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. മാൻ കൊമ്പ് കോടതിയിൽ ഹാജരാക്കിയ ശേഷം വനം വകുപ്പിന് കൈമാറും.