വക്കം: ബൈക്കിടിച്ച് കേരള കൗമുദി ഏജന്റിന് ഗുരുതരമായി പരിക്കേറ്റു. കേരള കൗമുദി വക്കം ഏജന്റ് മംഗളനാണ് (53) തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ അത്യാഹിതവിഭാഗത്തിൽ പ്രവേശിപ്പിച്ചത്. ഇന്നലെ വൈകിട്ട് 4ഓടെ ആശുപത്രി ജംഗ്ഷനിൽ വച്ച് എതിരെ വന്ന ബൈക്കിടിച്ചാണ് അപകടം. ഇടിയുടെ ആഘാതത്തിൽ സൈക്കിളിൽ നിന്ന് തെറിച്ച് റോഡിൽ തലയിടിച്ചു വീണ മംഗളനെ ആദ്യം ആറ്റിങ്ങൽ വലിയകുന്ന് താലൂക്കാശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജിലേക്കും മാറ്റുകയായിരുന്നു.