kerlakaumudi

പാറശാല: ലോക റെക്കാഡിൽ ഇടം നേടിയ ലോകത്തിലെ ഏറ്റവും വലിയ ശിവലിംഗം സ്ഥിതിചെയ്യുന്ന മഹേശ്വരം ശ്രീ ശിവപാർവ്വതി ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം,16-മത് മഹാരുദ്ര യജ്ഞം എന്നിവ ഫെബ്രുവരി16 മുതൽ മാർച്ച് 1 വരെ തുടരുന്നതാണ്. ഉത്സവത്തോടനുബന്ധിച്ച് കേരളകൗമുദി ക്ഷേത്ര ട്രസ്റ്റ് കമ്മിറ്റി, നെയ്യാറ്റിൻകര സൈബോടെക് കമ്പ്യൂട്ടർ സെന്റർ എന്നിവയുമായി സഹകരിച്ച് ക്ഷേത്രാങ്കണത്തിൽ ആരംഭിച്ച സ്‌റ്റാളിന്റെ ഉദ്ഘാടനകർമ്മം ക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതി ഭദ്രദീപം തെളിച്ച് നിർവഹിച്ചു. ചടങ്ങിൽ നെയ്യാറ്റിൻകര സൈബോടെക് ഡയറക്ടർ മഞ്ചവിളാകം ജയകുമാർ, ക്ഷേത്ര മേൽശാന്തി കുമാർ മഹേശ്വരം, യജ്ഞാചാര്യൻ വീരമണി വാദ്ധ്യാർ, ക്ഷേത്ര ഉപദേശക സമിതി അംഗങ്ങളായ വൈ.വിജയൻ, വി.കെ.ഹരികുമാർ, ഓലത്താന്നി അനിൽ, ജനാർദ്ദനൻ നായർ, മാച്ചിയോട് മോഹനൻ, കേരളകൗമുദി അസിസ്റ്റന്റ് സർക്കുലേഷൻ മാനേജർമാരായ എസ്. അനിൽകുമാർ, ആർ.സി.രാജീവ്, കേരളകൗമുദി സർക്കുലേഷൻ എക്സിക്യുട്ടീവുമാരായ വിജുകുമാർ, അനു, സന്തോഷ് എന്നിവർ പങ്കെടുത്തു. ക്ഷേത്രത്തിൽ എത്തിച്ചേരുന്ന ഭക്തജനങ്ങൾ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കേരളകൗമുദി സ്റ്റാൾ സന്ദർശിച്ച് സമ്മാനക്കൂപ്പണുകൾ പൂരിപ്പിച്ച ശേഷം അവിടെ സ്ഥാപിച്ചിട്ടുള്ള ബോക്സിൽ നിക്ഷേപിക്കേണ്ടതാണ്. തിരു ആറാട്ട് ദിവസമായ ഫെബ്രുവരി 28 ന് രാവിലെ 10.30 ന് സമ്മാന കൂപ്പണുകളുടെ നറുക്കെടുപ്പ് നടത്തും. നറുക്കെടുപ്പിൽ വിജയികളാകുന്ന അഞ്ചു ഭാഗ്യശാലികൾക്ക് മെഗാ സമ്മാനങ്ങൾ നൽകുന്നതാണ്.