lorry

തിരുവനന്തപുരം: പൂന്തുറയിലെ കടലാക്രമണ ദുരന്തനിവാരണത്തിന് കരിങ്കല്ലുമായി പോയ ടിപ്പർ ലോറിയിടിച്ച് പ്രാവച്ചമ്പലം മൊട്ടമൂടിന് സമീപത്തെ വീടിന് ലക്ഷങ്ങളുടെ നഷ്‌ടം.വീടിന് മുൻവശത്തെ മതിലും ഗേയ്‌റ്റുമടക്കം തകർന്നു. റോഡരികിൽ പാർക്ക് ചെയ്‌തിരുന്ന തിരുവല്ലം സ്വദേശിയുടെ ബൈക്കിനും സാരമായ കേടുപാടുണ്ടായി. ലോറി ഡ്രൈവർക്ക് പെട്ടെന്നുണ്ടായ ദേഹാസ്വാസ്ഥ്യമാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഡ്രൈവർ ബിജു വർഗീസിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.