photo

പാലോട്: ചുള്ളിമാനൂർ ഗവ. എൽ.പി സ്കൂളിലെ കവാടത്തിന് മുന്നിലായി പൊതു ടോയി‌ലെറ്റും വിശ്രമകേന്ദ്രവും നിർമ്മിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമായി. ശുചിത്വമിഷന്റെ ഫണ്ട് ഉപയോഗിച്ച് ആനാട് ഗ്രാമപഞ്ചായത്ത് ചെറുവേലി വാർഡിലാണ് ടേക്ക് എ ബ്രേക്ക് പദ്ധതി നടപ്പിലാക്കുന്നത്. ടോയ്‌ലെറ്റ് സ്കൂളിന് മുന്നിൽ നിന്ന് ചുള്ളിമാനൂർ ജംഗ്ഷനിലേക്ക് മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി, പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി തുടങ്ങിയവർക്ക് സ്കൂൾ അധികൃതർ പരാതി നൽകിയെങ്കിലും യാതൊരു നടപടിയും നാളിതു ഉണ്ടായിട്ടില്ല. പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ്സുവരെയുള്ള നൂറുകണക്കിന് കുട്ടികളാണ് ഇവിടെ പഠിക്കുന്നത്.സ്കൂളിന് മുന്നിൽ ടോയ്‌ലെറ്റ് സ്ഥാപിക്കുന്ന പദ്ധതിയിൽ നിന്നും പിൻമാറണമെന്നാണ് നാട്ടുകാരുടേയും രക്ഷകർത്താക്കളുടേയും ആവശ്യം. ചുള്ളിമാനൂർ സ്കൂളിനെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ജനകീയ സമിതിയും രൂപീകരിച്ചിട്ടുണ്ട്.