ha

വെഞ്ഞാറമൂട്:വെഞ്ഞാറമൂട് ഗവൺമെന്റ് യു.പി.എസും തെള്ളിക്കച്ചാൽ ഫീനിക്സ് ഗ്രന്ഥശാലയും സംയുക്തമായി വാമനപുരം നദീതീര സംരക്ഷണത്തിനായി ചെമ്പൻകോട് ഫീനിക്സ്‌ കളരീവനത്തിൽ സംഘടിപ്പിച്ച കളരീവനം പച്ചപ്പിലേയ്ക്ക് എന്ന പരിപാടി ഫീനിക്സ് ഗ്രന്ഥശാലാ പ്രസിസന്റ് ശ്രീകണ്ഠന്റെ അദ്ധ്യക്ഷതയിൽ പുല്ലമ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി. രാജേഷ് ഉദ്ഘാടനം ചെയ്തു.ഹെഡ്മാസ്റ്റർ എം.കെ മെഹബൂബ് പദ്ധതി വിശദീകരണം നടത്തി.ദേശീയ ഹരിതസേന കോർഡിനേറ്റർ ബിന്നി സാഹിതി വിശിഷ്ടാതിഥിയായിരുന്നു.പി.ടി.എ പ്രസിഡന്റ് എസ്.ഷിഹാസ്,ദിവാകരൻ നായർ,രതീഷ് തെള്ളിക്കച്ചാൽ,കെ.എസ്.മനോജ്,സന്ധ്യാകുമാരി,സൗമ്യ, ഗായത്രി നായർ എന്നിവർ സംസാരിച്ചു.കളരീവനം പദ്ധതിയുടെ ഭാഗമായി വൃക്ഷത്തൈകൾ നടുകയും ഇൻസ്പയർ അവാർഡ് ജേതാക്കളായ ഷിഫാൻഷാ,ആർഷഭാരതി എന്നിവരെ അനുമോദിക്കുകയും ചെയ്തു.