
കല്ലമ്പലം:കരവാരം പഞ്ചായത്തിലെ കുടുംബശ്രീ തെരഞ്ഞെടുപ്പിൽ 16 വാർഡുകളിലും സി.പി.എമ്മിന്റെ നേതൃത്വത്തിൽ സി.ഡി.എസ് അംഗങ്ങൾ വിജയികളായി.ചെയർപേഴ്സണായി ഗ്രാമപഞ്ചായത്ത് മുൻ അംഗം ജി.വിലാസിനിയും വൈസ് ചെയർപേഴ്സണായി വഞ്ചിയൂർ സീനയും തിരഞ്ഞെടുക്കപ്പെട്ടു.അയൽക്കൂട്ട തിരഞ്ഞെടുപ്പ് ആരംഭം മുതൽ തെരഞ്ഞടുപ്പ് അട്ടിമറിക്കാനും കുടുംബശ്രീ പ്രവർത്തകരെ തമ്മിലടിപ്പിക്കുവാനും ജാതിയും മതവും പറഞ്ഞ് വേർതിരിവുകൾ നടത്തുവാനും ശ്രമിച്ചവർക്കുള്ള ചുട്ട മറുപടിയാണ് തിരഞ്ഞെടുപ്പ് ഫലമെന്ന് സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരായ അഡ്വ. എസ്.എം റഫീക്കും എം.കെ രാധാകൃഷ്ണനും പറഞ്ഞു.വിജയികളെ ജില്ലാകമ്മിറ്റി അംഗം അഡ്വ.ബി.സത്യൻ ഷാൾ അണിയിച്ച് അഭിനന്ദിച്ചു.