
തിരുവനന്തപുരം:വനം വകുപ്പിലെ പുതുക്കിയ സ്പെഷ്യൽ റൂളിന്റെ കരട് ചാട്ടത്തിൽ മിനിസ്റ്റീരിയൽ വിഭാഗം ജീവനക്കാർക്ക് അർഹമായ പരിഗണന ലഭ്യമാക്കണമെന്ന് കേരള ഗസറ്റഡ് ഓഫീസേഴ്സ് കോൺഗ്രസ് (കെ.ജി.ഒ.സി) സംസ്ഥാന നിർവാഹക സമിതി യോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് ഡോ.ടി.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.പി.എസ്.സലിൽ,കെ.കെ.പ്രദീപ്,ബിജു വൈദ്യൻ,വിജയകൃഷ്ണൻ,എം.സതീഷ് കുമാർ,കെ.എസ്.നിഖിൽ, ഗണേശൻ.എം.പിള്ള എന്നിവർ പങ്കെടുത്തു.