കടയ്ക്കാവൂർ: അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് ഉത്തരവാദിത്ത ടുറിസം മിഷൻ പെപ്പർ പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിൽ വിവിധ തരത്തിലുള്ള പരിശീലനങ്ങൾ സംഘടിപ്പിക്കുന്നു. തുണി സഞ്ചി നിർമ്മാണം, പേപ്പർ ബാഗ് നിർമ്മാണം, നാടൻ പാചക രീതി, കമ്മ്യൂണിറ്റി ടൂർ ലീഡേഴ്സ് (പ്ലസ്‌ ടു -വിദ്യാഭ്യാസ യോഗ്യത), പുതിയതായി ഹോം സ്റ്റേ ആരംഭിക്കുന്നതിനുള്ള പരിശീലനം, അഗ്രി ടുറിസം നെറ്റ് വർക്ക്‌ എന്നിവയിലാണ് ഉത്തരവാദിത്ത ടുറിസം മിഷൻ പരിശീലനം നൽകുന്നത്. താല്പര്യമുള്ളവർ ഗ്രാമപഞ്ചായത്ത് അംഗങ്ങളിൽ നിന്നും അപേക്ഷാ ഫോറം വാങ്ങി പൂരിപ്പിച്ച് ആധാർ കാർഡ് സഹിതം 21നു വൈകിട്ട് 5ന് മുൻപായി പഞ്ചായത്ത്‌ ഓഫീസിൽ എത്തിക്കണമെന്ന് പ്രസിഡന്റ് അറിയിച്ചു.