
കടയ്ക്കാവൂർ: കടയ്ക്കാവൂർ ഗ്രാമപഞ്ചായത്ത് 15-ാം വാർഡിലെ, പെരുംകുളം പോസ്റ്റ് ഓഫീസ് ജംഗ്ഷനിലും, ഇടയിക്കോട് കോളനിയിലും വി. ശശി എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച തുക ഉപയോഗിച്ച് സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റുകളുടെ പ്രവർത്തനോദ്ഘാടനം വി. ശശി എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഷീല അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ജയന്തി സോമൻ സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം. ഷിജു, ഒന്നാം വാർഡ് മെമ്പർ അൻസർ, സി.പി.എം കടയ്ക്കാവൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി അഫ്സൽ മുഹമ്മദ് എന്നിവർ സംസാരിച്ചു.