
കാട്ടാക്കട : നെയ്യാറ്റിൻകര ജില്ലാ രൂപീകരണ കാട്ടാകട മണ്ഡലം സമിതിയുടെ ആഭിമിഖ്യത്തിൽ നടന്ന നെയ്യാർ ജല അവകാശ സംരക്ഷണ വാഹനജാഥ എൻ.എസ്.എസ് കാട്ടാക്കട താലൂക് യൂണിയൻ പ്രസിഡന്റ് ബി ചന്ദ്രശേഖരൻനായർ ഉദ്ഘാടനം ചെയ്തു.കാട്ടാക്കട ജംഗ്ഷനിൽ ചേർന്ന യോഗത്തിൽ സമിതി ഉന്നതാധികാര സമിതി അംഗം ഡി.ലോറൻസ് അദ്ധ്യക്ഷത വഹിച്ചു.അഡ്വ.ആർ.ടി പ്രദീപ് (ജനറൽ സെക്രട്ടറി നെയ്യാറ്റിൻകര ജില്ലാ രൂപീകരണ സമിതി),ജി.ബാലകൃഷ്ണപിള്ള,എം.മഹേന്ദ്രൻ,സി.വി.ജയകുമാർ,നെയ്യാറ്റിൻകര ജയചന്ദ്രൻ,വാഴിച്ചൽ ഡി.ഗോപാലകൃഷ്ണൻനായർ,പി.ആർ.പ്രദീപ്കുമാർ,സാം ഇളവനിക്കര,സജികുമാർ,അമരവിള സതീദേവി,എന്നിവർ സംസാരിച്ചു.കാട്ടാക്കട താലൂക്കിലെ ആറു പഞ്ചായത്തുകളിലായി നെയ്യാർ ജല അവകാശ സംരക്ഷണ വാഹന പ്രചാരണ ജാഥ സഞ്ചരിച്ച് മുടവൂർപ്പാറയിൽ സമാപിക്കും.ജാഥ ക്യാപ്റ്റൻ അഡ്വ.ജി.ആർ രാജീവ്കുമാർ,ജാഥ അംഗങ്ങളായ എഡ്വിൻ ജോർജ് പാൽസി,പ്രമോദ് എന്നിവരാണ് ജാഥ നയിക്കുന്നത്.