
കല്ലറ: അക്കാഡമിക് മികവിന് മാറ്റുകൂട്ടാൻ കുരുന്നുകൾക്ക് കൂട്ടായി ഇനി റേഡിയോയും. ലോക റേഡിയോ ദിനത്തിന്റെ ഭാഗമായി ഗവ. എൽ.പി.എസ് ഭരതന്നൂരിൽ ആരംഭിച്ച റേഡിയോയുടെ ഉദ്ഘാടനം പാങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എം.റാസി നിർവഹിച്ചു.
സ്കൂൾ മുൻ ഹെഡ്മാസ്റ്റർ സി.എസ്.മോഹനചന്ദ്രൻ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു. എസ്.എം.സി ചെയർമാൻ എം.എം.ഷാഫിയുടെ അദ്ധ്യക്ഷതയിൽ സ്കൂൾ ഹെഡ്മിസ്ട്രസ് മിനോൾ ബി.എസ് സ്വാഗതം പറഞ്ഞു.എസ്.എം.സി വൈസ് ചെയർമാൻ ഡി.സുജിത്ത്, വിദ്യാർത്ഥി ആലിയ മെഹർ എന്നിവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ആദർശ് എം.പി നന്ദി പറഞ്ഞു. പി.ടി.എ, എം.പി.ടി.എ പ്രതിനിധികൾ, രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു.