തിരുവനന്തപുരം: 780ജി എന്ന കൃത്രിമ പാൻക്രിയാസ് തടയുന്നതിന് വൈദ്യശാസ്‌ത്ര രംഗത്തെ പുതിയ നാഴികക്കല്ലാണ് ഗ്ലുക്കോസ് സെൻസറിന്റെയും ആൽഗോറിതത്തിന്റെയും സഹായത്തോടെ ഇൻസുലിന്റെ അളവു നിയന്ത്രിക്കുന്ന ഓട്ടോമാറ്റിക് സംവിധാനമെന്ന് ഡോ.ജ്യോതിദേവ് കേശവദേവ് പറഞ്ഞു. ഒരു മാസക്കാലത്തെ അനുഭവം സാക്ഷ്യപ്പെടുത്തുന്നത് ഇതു പ്രതീക്ഷിച്ചതിലും ഗുണകരമായ ഒരു ഉപകരണമാണെന്നാണ്.കഴിഞ്ഞ 100 വർഷങ്ങളായുള്ള ഒരു സ്വപ്നമാണ് യാഥാർത്ഥ്യമായിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.