തിരുവനന്തപുരം: രാജധാനി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എൻജിനിയറിംഗ് ആൻഡ് ടെക്‌നോളജിയുടെ ആഭിമുഖ്യത്തിൽ കേരള സ്‌റ്റാർട്ടപ്പ് മിഷന്റെ സഹകരണത്തോടെ സ്‌കൂൾ വിദ്യാർത്ഥികൾക്കായി സ്റ്റാർട്ടപ്പ് അവയർനെസ് ആൻഡ് ലീഡർഷിപ്പ് ട്രെയിനിംഗ് എന്ന പേരിൽ പരിശീലനക്കളരി ആരംഭിച്ചു.
പുതുതായി സംരംഭങ്ങൾ ആരംഭിക്കുന്നതിനും നേതൃപാടവം വിദ്യാർത്ഥികളിൽ വളർത്തിയെടുക്കുകയും ചെയ്യുമെന്ന ലക്ഷ്യത്തോടെയാണ് ക്ളാസുകൾ. ജില്ലാ തല ഉദ്ഘാടനം ഞെക്കാട് ഹയർസെക്കൻഡറി സ്‌കൂളിൽ നടന്നു. പ്രിൻസിപ്പൽ സജീവൻ അദ്ധ്യക്ഷനായി. ജില്ലാപഞ്ചായത്ത് അംഗം ഗീതാ നസീർ, പി.ടി.എ പ്രസിഡന്റ് രാജീവ്, രാജധാനി എൻജിനിയറിംഗ് കോളേജിലെ കീർത്തന കൃഷ്ണ, ദീപു സജീവ് എന്നിവർ സംസാരിച്ചു.