വർക്കല: നിയോജകമണ്ഡലത്തിലെ 14 റോഡുകളുടെ പുനർനിർമ്മാണത്തിനായി ഒരുകോടി 54ലക്ഷം രൂപ അനുവദിച്ചു. മുഖ്യമന്ത്രിയുടെ തദ്ദേശറോഡ് പുനരുദ്ധാരണ പദ്ധതിയിൽ നിന്നും നാല് റോഡുകൾക്ക് 60ലക്ഷം രൂപയും ഫ്ലഡ് റിലീഫ് ഫണ്ടിൽ നിന്നും 10 റോഡുകൾക്ക് 94 ലക്ഷം രൂപയുമാണ് അനുവദിച്ചിട്ടുള്ളതെന്ന് അഡ്വ.വി.ജോയി എം.എൽ.എ പറഞ്ഞു. നാവായിക്കുളം,​ചെമ്മരുതി,​ മടവൂർ തുടങ്ങിയ ഗ്രാമപഞ്ചായത്തുകളിലേയും വർക്കല നഗരസഭയിലേയും റോഡുകൾക്കാണ് തുക അനുവദിച്ചത്.

തുക അനുവദിച്ച റോഡുകളും തുകയും ചുവടെ.

നാവായിക്കുളം ഗ്രാമപഞ്ചായത്തിൽ

മുത്താന - കൊടുവേലിക്കോണം പറകുന്ന് റോ‌ഡ്......20 ലക്ഷം

ഞാറയിൽകോണം തെങ്ങുവിള, കാട്ടുവള്ളി കുടവൂർ ഏലാ റോഡ്......15ലക്ഷം

കുടവൂർ കണിയാംകോണം കാഞ്ഞിരംവിള റോഡ്...........15ലക്ഷം

പയ്യൻമുക്ക് നാഗരുകാവ് ബ്രാഹ്മണശ്ശേരി റോഡ്...... 10ലക്ഷം

നാവായിക്കുളം കുന്നുംപുറം റോഡ്......... 8ലക്ഷം

വെട്ടിയറ പോളച്ചിറ റോഡ്.......... 10ലക്ഷം

പറകുന്ന് -ആനപൊയ്ക റോഡ്........... 10ലക്ഷം

പുല്ലൂർമുക്ക് കാട്ടിൽ തൈക്കാവ് റോഡ്......... 10ലക്ഷം

ഞാറയിൽകോണം കാട്ടുവള്ളിക്കോണം റോഡ്...... 10ലക്ഷം

ചെമ്മരുതി ഗ്രാമപഞ്ചായത്തിൽ

ആശാരിമുക്ക് പടിഞ്ഞേറ്റേതിൽ റോഡ്. 8 ലക്ഷം

മൺട്രോതോട് കുറ്റൂർ മടത്തിവിളാകം റോഡ് 10ലക്ഷം

മടവൂർ ഗ്രാമപഞ്ചായത്തിൽ

ആനക്കുന്നം വിളയിൽവാതുക്കൽ ചാവേറ്റി പൊയ്ക റോഡ്....8 ലക്ഷം

പുലിയൂർക്കോണം അടുകോട്ടുകോണം അംഗൻവാടി റോഡ്.... 10ലക്ഷം

വർക്കല നഗരസഭയിൽ

ഓടയം കല്ലുവിള റോഡ്............ 10ലക്ഷം