ബാലരാമപുരം:മേജർ ശ്രീ ഭരദ്വാജ ഋഷീശ്വര ശിവക്ഷേത്രത്തിൽ മഹാശിവരാത്രി മഹോത്സവം 22ന് കൊടിയേറും. പള്ളിവേട്ടയോടെ മാർച്ച് 3ന് സമാപിക്കും.22ന് രാവിലെ 7.10 ന് കൈതോട്ടുകോണം മഹാദേവക്ഷേത്ര സന്നിധിയിൽ നിന്നും കൊടിക്കൂറ ഘോഷയാത്ര, രാവിലെ 11 നും 11.40 നും മദ്ധ്യേ തൃക്കൊടിയേറ്റ്, 12 ന് ഒമ്പതാമത് ശ്രീ ഭരദ്വാജ ശിവരാത്രി മഹോത്സവത്തിന്റെ ഉദ്ഘാടനവും ഏഴാമത് ശ്രീ ഭരദ്വാജ ഋഷീശ്വരത്തപ്പൻ പുരസ്കാര സമർപ്പണം അഡ്വ.എം.വിൻസെന്റ് എം.എൽ.എ നിർവ്വഹിക്കും. കൊവിഡ് മുന്നണി പോരാളികളേയും പ്രതിഭകളേയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി.സുരേഷ് കുമാർ ആദരിക്കും.ശ്രീകൃഷ്ണസ്വാമി ക്ഷേത്ര ശ്രീ ഭരദ്വാജ ഋഷിമണ്ഡപ നടപ്പന്തലുകളുടെ സമർപ്പണം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.എ.അനന്തഗോപൻ നിർവ്വഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് വി.മോഹനൻ,ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ.വിനോദ് കോട്ടുകാൽ, ബ്ലോക്ക് മെമ്പർ അഖില.എം.ബി,പ്രസാദ്.എൽ.വി എന്നിവർ സംസാരിക്കും. തുടർന്ന് അന്നദാനസദ്യ, 23 ന് ഉച്ചക്ക് 12.35 ന് അന്നദാനസദ്യ,രാത്രി 7ന് നൃത്ത സന്ധ്യ, 24 ന് രാവിലെ 12.35 ന് അന്നദാനസദ്യ, രാത്രി 7 ന് നൃത്തനൃത്ത്യങ്ങൾ,25 ന് രാവിലെ 11 ന് സംഗീതസദസ്, ഉച്ചയ്ക്ക് 12.30 ന് അന്നദാനസദ്യ, വൈകിട്ട് 6.30 ന് സംഗീതസദസ്, 7.30 ന് ചരിത്രനാടകം മാളോട്ടമ്മ, 26 ന് രാവിലെ 10.30 ന് നാഗരൂട്ട്, 11.30 ന് നാദസ്വര സംഗീത കച്ചേരി, 12.35 ന് അന്നദാനസദ്യ, വൈകിട്ട് 6.45 ന് നൃത്തരാവ്, 27 ന് രാവിലെ 10.15 ന് സംഗീതസദസ്, ഉച്ചക്ക് 12 ന് അന്നദാനസദ്യ, 12.15 ന് വിൽപ്പാട്ട്, 28 ന് രാവിലെ 11.30 ന് ദേവഗീതങ്ങൾ, ഉച്ചക്ക് 12 ന് അന്നദാനസദ്യ, വൈകിട്ട് 5.30 ന് മഹാദേവസന്ധ്യ, 5.45 ന് പ്രദോഷാഭിഷേകം, പ്രദോഷ പ്രസാദ ഊട്ട്, 7 ന് കുച്ചുപ്പുടി, രാത്രി 7.30 ന് പുഷ്പാഭിഷേകം, 8 ന് നൃത്തനൃത്ത്യങ്ങൾ, മഹാശിവരാത്രിദിനമായ മാർച്ച് ഒന്നിന് രാവിലെ 10 ന് മഹാനിവേദ്യം, 10.05 ന് സംഗീതിക ഭജൻസ്, 10.30 ന് സമൂഹസദ്യ, 11.30 ന് ഗാനമേള,വൈകിട്ട് 6 ന് നൃത്തസന്ധ്യ, 6.45 ന് നാട്യപ്രവേശം, രാത്രി 8 ന് ആട്ടവും പാട്ടും ബംബർ ചിരിയും, മാർച്ച് രണ്ടിന് രാവിലെ 11.30 ന് വേട്ടസദ്യ, രാത്രി 9 ന് പള്ളിവേട്ട.