
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ വർഗീയ അജൻഡ നടപ്പിലാക്കുന്നതിന്റെ ഭാഗമായി മാദ്ധ്യമ രംഗത്ത് നടത്തുന്ന കടന്നുകയറ്റത്തിൽ അനന്തപുരി എഫ്.എമ്മിനെ ഉൾപ്പെടുത്തിയത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്ന് യു.ഡി.എഫ് കൺവീനർ എം.എം. ഹസ്സൻ പറഞ്ഞു. അനന്തപുരി എഫ്.എം പുനരാരംഭിക്കണെന്ന് ആവശ്യപ്പെട്ട് വഴുതയ്‌ക്കാട് ആകാശവാണി നിലയത്തിന് മുന്നിൽ സി.എം.പി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സി.എം.പി ജില്ലാ സെക്രട്ടറി എം.ആർ.മനോജ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സി.പി.ജോൺ മുഖ്യ പ്രഭാഷണം നടത്തി. ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ചെയർമാൻ ഡോ.എം.ആർ തമ്പാൻ, സി.എം.പി സംസ്ഥാന അസി.സെക്രട്ടറി എം.പി.സാജു, അലക്‌സ് സാം ക്രിസ്‌മസ്, തിരുവല്ലം മോഹനൻ, വിനോദ് കുമാർ.കെ,പേയാട് ജ്യോതി,ബിച്ചു.കെ.വി, മുട്ടത്തറ സോമൻ, കുമാരപുരം ശ്രീകണ്‌ഠൻ തുടങ്ങിയവർ പങ്കെടുത്തു.