
തിരുവനന്തപുരം: ജെ.സി ഡാനിയേൽ പുരസ്‌കാരത്തിന്റെ സമർപ്പണം 22ന് വൈകിട്ട് 6ന് യൂണിവേഴ്സിറ്റി സെനറ്റ് ഹാളിൽ നടക്കും. മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്ന് പിന്നണി ഗായകൻ പി. ജയചന്ദ്രൻ പുരസ്‌കാരം ഏറ്റുവാങ്ങും.മന്ത്രി സജി ചെറിയാൻ അദ്ധ്യക്ഷത വഹിക്കും.മന്ത്രി ആന്റണി രാജു അനുമോദന പ്രഭാഷണം നടത്തും. 26ാമത് ഐ.എഫ്.എഫ്.കെയുടെ ഡിസൈൻ പ്രകാശനം മേയർ ആര്യാ രാജേന്ദ്രൻ നിർവഹിക്കും.ജെ.സി ഡാനിയേൽ അവാർഡ് ജൂറി ചെയർമാൻ അടൂർ ഗോപാലകൃഷ്ണൻ,കെ.എസ്.എഫ്.ഡി.സി ചെയർമാൻ ഷാജി എൻ.കരുൺ,ചലച്ചിത്ര സംഗീത നിരൂപകൻ രവി മേനോൻ,സാംസ്‌കാരിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടി റാണി ജോർജ്, ചലച്ചിത്ര അക്കാഡമി ചെയർമാൻ രഞ്ജിത്,വൈസ് ചെയർമാൻ പ്രേംകുമാർ,സെക്രട്ടറി സി.അജോയ് എന്നിവർ പങ്കെടുക്കും. മുന്നോടിയായി 5.30ന് പി.ജയചന്ദ്രന്റെ ഗാനങ്ങൾ ഡോ.ജോബി മാത്യു വെമ്പാല വയലിനിൽ വായിക്കും.പുരസ്‌കാരസമർപ്പണത്തിനുശേഷം ജയചന്ദ്രന്റെ ഗാനങ്ങൾ കോർത്തിണക്കിക്കൊണ്ടുള്ള 'ഭാവഗാന സാഗരം' എന്ന സംഗീതപരിപാടി ഉണ്ടായിരിക്കും.