തിരുവനന്തപുരം: പത്ത് മാസത്തിനിടെ പൊതുവിദ്യാഭ്യാസ വകുപ്പ് കാലതാമസം മാപ്പാക്കൽ ഉത്തരവിലൂടെ 1302 എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റുകളിലെ ജനന തീയതി തിരുത്തി നൽകി. പാസ്‌പോർട്ട് വെരിഫിക്കേഷനിലും വിസാ പ്രോസസിംഗിലും തടസം നേരിടുന്നവരാണ് അപേക്ഷകരിൽ ഏറെയും. പതിനഞ്ച് വർഷം പഴക്കമുള്ള എസ്.എസ്.എൽ.സി ബുക്കുകളിൽ തിരുത്തൽ കാലതാമസം സർട്ടിഫിക്കറ്റുകളിൽ ഉത്തരവിലൂടെ വേണം നടത്താൻ. സമയബന്ധിതമായി അപേക്ഷകൾ തീർപ്പാക്കാനുള്ള സത്വര നടപടികൾ ഉണ്ടാകുമെന്ന് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.