
ബാലരാമപുരം:കെ-റെയിൽ പദ്ധതിക്ക് ഐകൃദാർഢ്യം പ്രഖ്യാപിച്ച് കേരള വികസന സമിതി ജില്ല തോറും പ്രചരണ ക്യാമ്പെയിൻ സംഘടിപ്പിക്കും. ആദ്യഘട്ട പ്രചരണത്തിന്റെ ഭാഗമായി ഇന്ന് രാവിലെ 11ന് നന്ദൻകോട് ഗൗരിയമ്മ നവതി മന്ദിരത്തിൽ നടക്കുന്ന ജില്ലാ കൺവെൻഷൻ വികസന സമിതി ചെയർമാൻ രാമദാസ് കതിരൂർ ഉദ്ഘാടനം ചെയ്യും.കെ-റെയിൽ ആശങ്കയും വസ്തുതയും എന്ന വിഷയത്തിൽ കെ-റെയിൽ സെക്ഷൻ ഇൻഞ്ചിനീയർ പ്രശാന്ത്. എസ് ക്ലാസെടുക്കും.നെടുമം ജയകുമാർ അദ്ധ്യക്ഷത വഹിക്കും.പരിസ്ഥിതിവാദത്തിന്റെ മറപറ്റി പദ്ധതിയെ എതിർത്ത് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനെതിരെയാണ് ജില്ല തോറും ക്യാമ്പയിൻ സംഘടിപ്പിച്ചിരിക്കുന്നത്.