തിരുവനന്തപുരം: കോഴി, താറാവ് തുടങ്ങിയ വളർത്തുപക്ഷികൾക്കിടയിലെ വസന്ത രോഗത്തിനെതിരെ മൃഗസംരക്ഷണ വകുപ്പ് സംഘടിപ്പിക്കുന്ന ഒരുമാസം നീണ്ട് നിൽക്കുന്ന പ്രതിരോധ കുത്തിവയ്പ് തീവ്രയജ്ഞം ആരംഭിച്ചു. 36 ദിവസത്തിന് മുകളിൽ പ്രായമായ പക്ഷികളെ കുത്തിവയ്പ്പിന് വിധേയമാക്കണം. എല്ലാ മൃഗാശുപത്രികളിലും പ്രവർത്തി ദിവസങ്ങളിൽ സൗജന്യമായി കുത്തിവയ്പ് നൽകും. സംസ്ഥാനത്തെ പക്ഷി സമ്പത്തിനേയും മാംസ വിപണിയേയും സംരക്ഷിക്കാൻ പ്രതിരോധ കുത്തിവെയ്പ് അനിവാര്യമെന്നതിനാൽ കർഷകർ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് മന്ത്രി ജെ.ചിഞ്ചു റാണി അറിയിച്ചു. മാർച്ച് 17 വരെയാണ് പ്രതിരോധ കുത്തിവയ്പ് യജ്ഞം.