
തിരുവനന്തപുരം:വാട്ടർ അതോറിട്ടിയിൽ ശമ്പള പരിഷ്‌കരണം നടപ്പാക്കണമെന്നാവശ്യപ്പെട്ട് കേരള വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഏകദിന ഉപവാസം നടത്തി. ജലഭവന് മുന്നിൽ വി.എസ്. ശിവകുമാർ ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനം ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് വി.ആർ.പ്രതാപൻ ഉദ്ഘാടനം ചെയ്തു. ജില്ലാപ്രസിഡന്റ് പി.എസ്.ഷാജി അദ്ധ്യക്ഷത വഹിച്ചു.ആർ.വി.രാജേഷ്, ബി.രാഗേഷ്, പി.സന്ധ്യ, റിജിത് . സി, എസ്. ഗോപകുമാർ, സി. ജോണി ജോസ്,കെ.സുരേന്ദ്രൻ, അനിൽ കുളപ്പട, പി.ജെ.ജോസഫ് തുടങ്ങിയവർ സംസാരിച്ചു.