jj

തിരുവനന്തപുരം: മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന്റെ പെൻഷൻ നിറുത്തിക്കുമെന്ന് പ്രഖ്യാപിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉടക്ക് കടുപ്പിക്കുകയും രാജ്ഭവനിൽ നൂറ്റിയമ്പതിലേറെ സ്റ്റാഫ് എന്തിനെന്ന് ചോദിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ഗവർണറെ രാഷ്ട്രീയ ഭിക്ഷാംദേഹിയെന്നാക്ഷേപിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും രംഗത്തെത്തുകയും ചെയ്തതോടെ രാഷ്ട്രീയപ്പോരിന് വീണ്ടും ചൂടുപിടിച്ചു.

നയപ്രഖ്യാപനം ഗവർണർ അംഗീകരിക്കാൻ ഉദ്യോഗസ്ഥനെ ബലി കൊടുത്ത് സർക്കാർ ഒത്തുതീർപ്പ് നടത്തിയെന്നും കാനം വിമർശിച്ചു. ഭരണഘടനാ പ്രതിസന്ധിയുണ്ടാക്കുന്ന ഗവർണറുടെ ഇടങ്കോലിടൽ തലവേദനയാകുമെന്നതിനാൽ പ്രകോപിപ്പിക്കാതെ മുഖ്യമന്ത്രി നീങ്ങുമ്പോൾ മുന്നണിക്കകത്ത് നിന്ന് സി.പി.ഐ ഉയർത്തുന്ന കടുത്ത വിമർശനം സി.പി.എമ്മിന് വലിയ തലവേദനയായി.

പേഴ്സണൽ സ്റ്റാഫിനെ വയ്ക്കുന്നതിൽ വിയോജനക്കുറിപ്പ് എഴുതിയ സർക്കാരിനെതിരെ തിരിഞ്ഞ ഗവർണർ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ മാറ്റിയതോടെ അനുനയത്തിലായെന്നാണ് സർക്കാർ കരുതിയത്. എന്നാൽ,രാജ്ഭവനിൽ നിന്നുള്ള മറ്റ് ചില നിയമന ഫയലുകളിൽ സർക്കാർ മുഖംതിരിച്ചു നിൽക്കുന്നത് ഗവർണറെ ചൊടിപ്പിച്ചെന്നാണ് വിവരം. പെൻഷൻ സംബന്ധിച്ച് ഗവർണർ ഇന്നലെ ഡൽഹിയിൽ നൽകിയ മുന്നറിയിപ്പിനോട് സർക്കാർ പ്രതികരിച്ചില്ലെങ്കിലും തുടർനീക്കങ്ങൾ ഉറ്റുനോക്കുകയാണ്.

സർക്കാരിന്റെ എക്സിക്യൂട്ടീവ് തലവനായ ഗവർണർക്ക് ഫയലുകൾ വിളിച്ചുവരുത്താനും നിർദ്ദേശങ്ങൾ നൽകാനും അധികാരമുണ്ട്. എന്നാൽ, നിർദ്ദേശത്തിൽ മന്ത്രിസഭ മറിച്ചൊരു തീരുമാനമെടുത്താൽ അംഗീകരിക്കേണ്ടിയും വരും.

നയപ്രഖ്യാപനം ഒപ്പിടാൻ വൈകിച്ച് വ്യാഴാഴ്ച പകൽ മുഴുവൻ സർക്കാരിനെ മുൾമുനയിൽ നിറുത്തിയ ഗവർണർ പിന്നീട് വഴങ്ങിയെങ്കിലും പിറ്റേന്നുതന്നെ പേഴ്സണൽ സ്റ്റാഫ് വിഷയത്തിൽ വിമർശനം കടുപ്പിച്ചിരിക്കയാണ്. നിയമസഭയിൽ പ്രതിപക്ഷത്തിന്റെ ഗോ ബാക്ക് വിളിയും ഭരണപക്ഷം നിസംഗത കാട്ടിയതുമാണ് ഗവർണറെ കൂടുതൽ പ്രകോപിപ്പിച്ചതെന്ന് വ്യക്തം. കാനത്തിനെതിരെയും നിയമസഭയിൽ തനിക്കെതിരെ ബഹളമുണ്ടാക്കിയതിന് സതീശനെതിരെയും ഡൽഹിയിൽ ഗവർണർ ആഞ്ഞടിച്ചു.

ഗവർണറുടെ നിലപാടുകളോട് നീരസമുണ്ടെങ്കിലും ഭരണഘടനാ പ്രതിസന്ധിയുണ്ടായാൽ പ്രതിപക്ഷം മുതലെടുക്കുമെന്ന് വിലയിരുത്തിയാണ് മുഖ്യമന്ത്രി സംയമനം പാലിക്കുന്നത്. സി.പി.എമ്മിന്റെയും മുഖ്യമന്ത്രിയുടെയും സന്ദിഗ്ദ്ധാവസ്ഥ തിരിച്ചറിഞ്ഞാണ് ഗവർണറെ തിരിച്ചുവിളിക്കാനാവശ്യപ്പെടുന്നതടക്കം നീക്കങ്ങളിലേക്ക് പ്രതിപക്ഷം കടക്കുന്നത്.

പേഴ്സണൽ സ്റ്റാഫ്

മന്ത്രിമാരുടെ നിയമനം

 സർക്കാരിന്റെ ബിസിനസ് ചട്ടം 36 ബി പ്രകാരം മന്ത്രി ഒറ്റയ്ക്ക് തീരുമാനമെടുത്തതായി ഗവർണർക്ക് ബോദ്ധ്യപ്പെട്ടാൽ അത് മന്ത്രിസഭ മുമ്പാകെ ചർച്ച ചെയ്യാൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെടാം. മന്ത്രിസഭ ഇത് പരിഗണിക്കണം

 പേഴ്സണൽ സ്റ്റാഫുകളെ നിയമിക്കുന്നത് മന്ത്രിമാർ സ്വന്തം നിലയ്ക്കാണ്. അതിനാലാണ് സ്റ്റാഫിന്റെ പെൻഷൻ നിറുത്തിക്കുമെന്ന് ഗവർണർ പ്രഖ്യാപിച്ചത്

 അതേസമയം മന്ത്രിസഭ പഴയ തീരുമാനം അംഗീകരിച്ചാൽ ഗവർണർക്കും അംഗീകരിക്കേണ്ടിയും വരും. ഭരണഘടനയുടെ അനുച്ഛേദം 163 പ്രകാരം സർക്കാരിനെ ഉപദേശിക്കാനുള്ള അധികാരമേ ഗവർണർക്കുള്ളൂ

പേ​ഴ്സ​ണ​ൽ​ ​സ്റ്റാ​ഫി​ന്റെ​ ​പെ​ൻ​ഷ​നു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​ഫ​യ​ലു​ക​ൾ​ ​എ​ത്തി​ക്കാ​ൻ​ ​നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.​ ​ഒ​രു​ ​മാ​സ​ത്തി​ന​കം​ ​ന​ട​പ​ടി​യു​ണ്ടാ​കും.
-​ആ​രി​ഫ് ​മു​ഹ​മ്മ​ദ് ​ഖാ​ൻ, ഗ​വ​ർ​ണർ

ഗ​വ​ർ​ണ​റു​ടേ​ത് ​ബ്ലാ​ക്ക്മെ​യി​ൽ​ ​രാ​ഷ്ട്രീ​യം.​ ​താ​ൻ​ ​നി​യോ​ഗി​ച്ച​ ​ജീ​വ​ന​ക്കാ​രെ​ ​സ്ഥി​ര​പ്പെ​ടു​ത്ത​ണ​മെ​ന്ന​ ​വി​ല​കു​റ​ഞ്ഞ​ ​ആ​വ​ശ്യം​ ​അം​ഗീ​ക​രി​ച്ച​താ​ണ് ​സ​ർ​ക്കാ​രി​ന്റെ​ ​തെ​റ്റ്.
-​കാ​നം​ ​രാ​ജേ​ന്ദ്ര​ൻ, സി.​പി.​ഐ​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി

സം​ഘ്പ​രി​വാ​ർ​ ​നേ​താ​വി​ന്റെ​ ​പ​ണി​യാ​ണ് ​ഗ​വ​ർ​ണ​ർ​ ​ചെ​യ്യു​ന്ന​ത്.​ ​നി​ല​യ്ക്കു​നി​റു​ത്താ​ൻ​ ​സ​ർ​ക്കാ​രി​ന് ​ആ​ർ​ജ്ജ​വ​മി​ല്ല.
-​വി.​ഡി.​സ​തീ​ശ​ൻ, പ്ര​തി​പ​ക്ഷ​ ​നേ​താ​വ്

ഭ​ര​ണ​-​പ്ര​തി​പ​ക്ഷ​ ​പാ​ർ​ട്ടി​ക​ൾ​ ​ഗ​വ​ർ​ണ​റെ​ ​അ​ധി​ക്ഷേ​പി​ക്കു​ക​യാ​ണ്.
-​വി.​ ​മു​ര​ളീ​ധ​രൻ, കേ​ന്ദ്ര​സ​ഹ​മ​ന്ത്രി