തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തിൽ ശ്രീ അയ്യാ വൈകുണ്ഠർ ട്രെഡീഷണൽ എംപ്ലോയ്‌മെന്റ് ഇന്നവേഷൻ സെന്ററും, മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകൾക്ക് പഠിക്കുന്ന പിന്നോക്ക വിഭാഗത്തിലെ പെൺകുട്ടികൾക്ക് നവോത്ഥാന സ്‌കോളർഷിപ്പും ഏർപ്പെടുത്തിയത് സ്വാഗതം ചെയ്ത് നാടാർ സർവീസ് ഫോറം. സർക്കാരിനെയും നേതൃത്വം നൽകുന്ന ഇടതുമുന്നണിയേയും അഭിനന്ദിക്കുന്നതായി സംസ്ഥാന കമ്മിറ്റി യോഗത്തിൽ ജനറൽ സെക്രട്ടറി ചൊവ്വര സുനിൽ നാടാർ പറഞ്ഞു. വൈസ് പ്രസിഡന്റ് കാഞ്ഞിരംകുളം സുദർശനൻ അദ്ധ്യക്ഷത വഹിച്ചു. ആർ.രാജു, കുരുതംകോട് സ്റ്റാൻലി, നീറമൺകര രാജേഷ്, ഷിബുകുമാർ, സനൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.