
തിരുവനന്തപുരം: കുട്ടികളുടെ ആശങ്കകൾ പരിഹരിക്കാനുള്ള പൊലീസിന്റെ 'ചിരി' ഹെൽപ്പ്‌ലൈനിലെത്തിയ വിളികൾ കാൽലക്ഷം കഴിഞ്ഞു. ഇതുവരെ 25,564 പേരാണ് ഹെൽപ്പ് ലൈനിൽ വിളിച്ചത്. 2020ൽ ലോക്ക്ഡൗൺ കാലത്ത് തുടങ്ങിയ 'ചിരി' ഹെൽപ് ഡെസ്‌ക്കിൽ 10,002 കുട്ടികൾ വിളിച്ചത് അവരുടെ പ്രശ്നങ്ങൾ പങ്കുവയ്ക്കാനാണ്. 15,562 പേർ വിവിധ അന്വേഷണങ്ങൾക്കായും. ഓൺലൈൻ പഠനം പോരാ, സ്‌കൂളിൽ പോയി കൂട്ടുകാരെ കാണണം.... 'ചിരി'യിലേക്ക് വിളിച്ച കുട്ടികളുടെ പരാതികൾ ഇങ്ങനെ നീളും. 11നും18 നും ഇടയിൽ പ്രായമുള്ളവരാണ് കൂടുതലായും വിളിച്ചത്. ഹെല്പ് ഡെസ്‌ക്കിന്റെ 9497900200 എന്ന നമ്പറിൽ കുട്ടികൾക്ക് എപ്പോൾ വേണമെങ്കിലും വിളിക്കാം.
'ചിരി' ഹെൽപ്‌ലൈൻ പ്രവർത്തനങ്ങൾക്കായി ജില്ലകളിൽ 20 പേരടങ്ങിയ മെന്റർ ടീം പ്രവർത്തിക്കുന്നുണ്ട്. കൊവിഡ് കാലം കഴിഞ്ഞാലും 'ചിരി' തുടരാനാണ് ആലോചന.