chenkal-temple

പാറശാല:മഹേശ്വരം ശ്രീ ശിവപാർവതി ക്ഷേത്രത്തിലെ മഹാശിവരാത്രി മഹോത്സവവും 16- മത് മഹാരുദ്ര യജ്ഞവു ഫെബ്രുവരി 16 മുതൽ മാർച്ച് 1 വരെ നടക്കും.മഹാശിവരാത്രി മഹോത്സവത്തിന് തുടക്കം കുറിച്ചുള്ള തൃക്കൊടിയേറ്റ് ക്ഷേത്ര തന്ത്രി തേറകവേലി മഠം ഗണേശ് ലക്ഷ്മിനാരായണൻ പോറ്റിയുടെ മുഖ്യകാർമ്മികത്വത്തിൽ ഉച്ചയ്ക്ക് 12.10ന് ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ നടന്നു.ക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതിയുടെ സാന്നിദ്ധ്യത്തിൽ നടന്ന ചടങ്ങിൽ ക്ഷേത്ര മേൽശാന്തി കുമാർ മഹേശ്വരം,ഉപദേശക സമിതി അംഗങ്ങളായ വൈ.വിജയൻ,വി.കെ.ഹരികുമാർ,ഓലത്താന്നി അനിൽ,ഭക്തജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.