കുളത്തൂർ:ശ്രീനാരായണ ഗുരുദേവൻ രണ്ടാമത് ശിവപ്രതിഷ്ഠ നടത്തിയ കുളത്തൂർ കോലത്തുകര ശിവക്ഷേത്രത്തിലെ മഹാശിവരാത്രി മഹോത്സവവും കോലത്തുകര ലക്ഷദീപവും ശിവരാത്രി ദിനമായ മാർച്ച് ഒന്നിന് നടക്കും.വൈകിട്ട് 6.30 ന് ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടക്കുന്ന ലക്ഷ ദീപത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനവും ലക്ഷദീപം തെളിക്കലും അഡ്വ.വി.കെ.പ്രശാന്ത് എം.എൽ.എയുടെ സാന്നിദ്ധ്യത്തിൽ മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്യും. ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലം സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും.നഗരസഭാ നഗരാസൂത്രണ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജിഷാജോൺ, കൗൺസിലർമാരായ മേടയിൽ വിക്രമൻ,നാജ,ശ്രീദേവി,ക്ഷേത്ര സമാജം പ്രസിഡന്റ് ജി.ശിവദാസൻ,സെക്രട്ടറി എസ്. സതീഷ്ബാബു തുടങ്ങിയവർ സംസാരിക്കും. മാർച്ച് 1 ന് രാവിലെ 5.30ന് ഗുരുപൂജ. 6ന് ഉഷ പൂജ തുടർന്ന് അഖണ്ഡ നാമജപാരംഭം. 8ന് പന്തീരടിപൂജ. 8.30 ന് രുദ്ര കലശപൂജ. 11ന് കലശം, എഴുന്നള്ളത്ത്,അഭിഷേകം.വൈകിട്ട് 6.30 ന് ലക്ഷദീപം തെളിക്കൽ. 6 .45 ന് ദീപക്കാഴ്ച. 7 ന് ഗുരുപൂജ. 7.30 മുതൽ സമൂഹ സഹസ്രനാമാർച്ചന.8.30 ന് അത്താഴപൂജ തുടർന്ന് പുഷ്‌പാഭിഷേകം. മാർച്ച് 2 ന് വെളുപ്പിന് 5.10 ന് ഇളനീർ അഭിഷേകം. 6.20 ന് അഖണ്ഡ നാമജപസമാപ്തി. എല്ലാ കൊവിഡ് മാനദണ്ഡങ്ങളും പാലിച്ചാണ് ഇത്തവണത്തെ മഹാ ശിവരാത്രിയും ലക്ഷദീപവും സംഘടിപ്പിക്കുന്നതെന്ന് കോലത്തുകര ക്ഷേത്ര സമാജം ഭാരവാഹികൾ അറിയിച്ചു.