
പാറശാല:മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ മികച്ച പ്രവർത്തനം കാഴ്ചവച്ചതിന് തദ്ദേശ ദിനാചരണത്തോടനുബന്ധിച്ച് നടപ്പിലാക്കിയ ജില്ലയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കൊല്ലയിൽ ഗ്രാമ പഞ്ചായത്തിന് ലഭിച്ച മഹത്മാ പുരസ്കാരവും പ്രശംസാ പത്രവും മന്ത്രി എം.വി.ഗോവിന്ദൻ മാസ്റ്റർ, ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു എന്നിവർ ചേർന്ന് കൊല്ലയിൽ ഗ്രാമ പഞ്ചായത്ത് അധികൃതർക്ക് സമ്മാനിച്ചു. വെള്ളാർ ആർട്സ് ആൻഡ് ക്രാഫ്റ്റ് വില്ലേജിൽ മുഖ്യമന്ത്രി പിണറായി വിജയൻ തദ്ദേശ ദിനാചരണം ഉദ്‌ഘാടനം ചെയ്തതിനെ തുടർന്ന് നടന്ന ചടങ്ങിൽ കൊല്ലയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ.എസ്.നവനീത് കുമാർ, സെക്രട്ടറി എസ്.ഒ.ഷാജികുമാർ, വൈസ് പ്രസിഡന്റ് സന്ധ്യ എസ്, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജി.ബൈജു, അക്രഡിറ്റഡ് എഞ്ചിനീയർ സ്മിത.വി.ആർ എന്നിവർ ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി.