education

കഴക്കൂട്ടം: ഗവ. എച്ച്.എസ്.എസിൽ പുതുതായി ഒരുക്കുന്ന കംപ്യൂട്ടർ ലാബിൽ എ.സി സ്ഥാപിക്കാനായി 2005–07 പ്ലസ്ടു ബാച്ച് 50,000 രൂപ സംഭാവന നൽകി. ചടങ്ങ് കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്‌തു. ശോചനീയവസ്ഥയിലായിരുന്ന സ്‌കൂൾ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 5.69 കോടി രൂപ ചെലവിട്ടാണ് രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തിയത്. പൂർവ വിദ്യാർത്ഥി കൂട്ടായ്‌മയുടെ ഭാരവാഹികളായ ഷാഹിർ, സൈജു എന്നിവരിൽ നിന്ന് എം.എൽ.എ സംഭാവന ഏറ്റുവാങ്ങി. കൗൺസിലർ എൽ.എസ്. കവിത, പി.ടി.എ പ്രസിഡന്റ് സഹീദ്, വൈസ് പ്രസിഡന്റ് ശ്യാംജിത്, പ്രിൻസിപ്പൽ ഐ. ബിന്ദു, പി.ടി.എ അംഗം പ്രിയങ്ക എന്നിവർ സംസാരിച്ചു.