
തിരുവനന്തപുരം: കേരള സർവകലാശാല വിദൂരവിദ്യാഭ്യാസ കേന്ദ്രം ജൂലായിൽ നടത്തിയ ഒന്നും രണ്ടും സെമസ്റ്റർ എം.എസ്‌സി. മാത്തമാറ്റിക്സ് (റെഗുലർ - 2019 അഡ്മിഷൻ, ഇംപ്രൂവ്‌മെന്റ് - 2018 അഡ്മിഷൻ, സപ്ലിമെന്ററി - 2018 & 2017 അഡ്മിഷൻ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് മാർച്ച് ഒന്നു വരെ അപേക്ഷിക്കാം.
ആഗസ്റ്റിൽ നടത്തിയ ഒന്നാം സെമസ്റ്റർ ബി.പി.എ. (വോക്കൽ) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ഫെബ്രുവരി 24 മുതൽ ശ്രീ സ്വാതി തിരുനാൾ സംഗീത കോളേജിൽ നടത്തും. വിവരങ്ങൾ വെബ്‌സൈറ്റിൽ.
ജനുവരി 31 മുതൽ ഫെബ്രുവരി 3 വരെ നടത്താൻ നിശ്ചയിച്ചിരുന്ന അഞ്ചാം സെമസ്റ്റർ ബി.പി.എ. (ഡാൻസ്), ഡിസംബർ 2021 പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ഫെബ്രുവരി 21 മുതൽ പുനഃക്രമീകരിച്ചു. വിശദമായ ടൈംടേബിൾ വെബ്‌സൈറ്റിൽ.
ഫെബ്രുവരി 1 ഒന്നു മുതൽ നടത്താൻ നിശ്ചയിച്ചിരുന്ന അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. (സി.ആർ.) ബി.പി.എ. (മൃദംഗം), ഡിസംബർ 2021 പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ഫെബ്രുവരി 22 മുതൽ പുനഃക്രമീകരിച്ചു. ടൈംടേബിൾ വെബ്‌സൈറ്റിൽ.
മാർച്ച് 14 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ യൂണിറ്ററി എൽ.എൽ.ബി പരീക്ഷയുടെ വിശദമായ ടൈംടേബിൾ വെബ്‌സൈറ്റിൽ ലഭ്യമാണ്.
മാർച്ചിൽ നടത്തുന്ന മൂന്നാം സെമസ്റ്റർ എം.എഡ്. (2015 സ്‌കീം - സപ്ലിമെന്ററി) ഡിഗ്രി പരീക്ഷയ്ക്ക് പിഴകൂടാതെ ഫെബ്രുവരി 26 വരെയും 150 രൂപ പിഴയോടെ മാർച്ച് 3 വരെയും 400 രൂപ പിഴയോടെ മാർച്ച് 5 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.
മാർച്ചിൽ ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ എം.എഡ്. (2018 സ്‌കീം - റെഗുലർ, സപ്ലിമെന്ററി) ഡിഗ്രി പരീക്ഷയ്ക്ക് പിഴകൂടാതെ ഫെബ്രുവരി 24 വരെയും 150 രൂപ പിഴയോടെ ഫെബ്രുവരി 28 വരെയും 400 രൂപ പിഴയോടെ മാർച്ച് 3 വരെയും അപേക്ഷിക്കാം.
മാർച്ചിൽ നടത്തുന്ന ഒന്നാം സെമസ്റ്റർ എം.എഡ്. (2018 സ്‌കീം, റെഗുലർ/സപ്ലിമെന്ററി) ഡിഗ്രി പരീക്ഷയ്ക്ക് ഫെബ്രുവരി 26 വരെയും 150 രൂപ പിഴയോടെ മാർച്ച് 3 വരെയും 400 രൂപ പിഴയോടെ മാർച്ച് 5 വരെയും അപേക്ഷിക്കാം. വിവരങ്ങൾ വെബ്‌സൈറ്റിൽ.