s

തിരുവനന്തപുരം : കേരള മെഡിക്കൽ സർവീസ്‌ കോർപ്പറേഷൻ (കെ.എം.എസ്.സി.എൽ) എം.ഡിയായി ശ്രീറാം വെങ്കിട്ടരാമനെ നിയമിച്ചു. ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറിയുടെ ചുമതലയിലും അദ്ദേഹം തുടരും. എം.ഡിയായിരുന്ന ബാലമുരളിയ്ക്ക് ഗ്രാമവികസന കമ്മിഷണറുടെ ചുമതല നൽകി. തദ്ദേശവകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറുടെ ചുമതലയും അദ്ദേഹം വഹിക്കും. കഴിഞ്ഞ സർക്കാരിൻെറ കാലത്ത് കെ.എം.എസ്.സി.എൽ നടത്തിയ മരുന്നിന്റെയും കൊവിഡ് സാമഗ്രികളുടെയും പർച്ചേസിൽ വ്യാപകമായ ക്രമക്കേട് കണ്ടെത്തിയിരുന്നു. ഇ-ഫയലുകൾ പലതും ഡിലീറ്റ് ചെയ്തതായും ആരോപണമുയർന്നു. സംഭവത്തിൽ ധനകാര്യവകുപ്പിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. ധനകാര്യവകുപ്പ് വിശദീകരണം ചോദിച്ചതിന് പിന്നാലെ ബാലമുരളി അവധിയിൽ പോവുകയും ചെയ്തിരുന്നു.