
തിരുവനന്തപുരം : നാഷണൽ സർവ്വീസ് സ്‌കീമിൻെറയും എനർജി മാനേജ്മെന്റ് സെന്ററിന്റെയും ആഭ്യമുഖ്യത്തിൽ ഊർജ്ജ സംരക്ഷണത്തിനായുള്ള ആശയരൂപീകരണ മത്സരം സംഘടിപ്പിക്കുന്നു. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ , എൻ.എസ്.എസ് യൂണിറ്റുകൾ, വിദ്യാർത്ഥികൾ അദ്ധ്യാപകർ തുടങ്ങിയവർക്ക് പങ്കെടുക്കാം. അഞ്ച് മത്സര ഇനങ്ങളിലായി ഒരുമാസത്തോളം നീളുന്ന പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. വിദ്യാർത്ഥികൾക്കും അദ്ധ്യാപർക്കും പ്രബന്ധ അവതരണ മത്സരവും നടത്തും. രജിസ്ട്രേഷനും മറ്റു വിശദവിവരങ്ങളും https://acemakathon.nsskerala.org/ എന്ന ലിങ്കിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് : 7012575788, 8078180780, 9074018850.