par

കിളിമാനൂർ: തട്ടത്തുമല ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ മൈതാനം നിർമ്മിക്കണമെന്ന് സി.പി.ഐ തട്ടത്തുമല ബ്രാഞ്ച് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. എസ്.ദീപ അദ്ധ്യക്ഷയായ സമ്മേളനത്തിൽ രാജേഷ് രക്തസാക്ഷി പ്രമേയവും അജി പി.എസ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. സി.പി.ഐ കിളിമാനൂർ മണ്ഡലം സെക്രട്ടറി എ.എം. റാഫി സമ്മേളനം ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടേറിയറ്റംഗം ജി.എൽ.അജീഷ് രാഷ്ട്രീയ റിപ്പോർട്ടും, ബ്രാഞ്ച് സെക്രട്ടറി എസ്.സുമിത്ത് പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. കെ.ജി. ശ്രീകുമാർ, അൽജിഹാൻ.ടി.താഹ, പുഷ്പരാജൻ, രതീഷ് വല്ലൂർ, എൽ.ആർ. അരുൺ രാജ് എന്നിവർ സംസാരിച്ചു. എട്ട് ലോക്കൽ സമ്മേളന പ്രതിനിധികളെ തിരഞ്ഞെടുത്തു. ബ്രാഞ്ച് സെക്രട്ടറിയായി എസ്. സുമിത്തിനേയും അസിസ്റ്റൻ്റ് സെക്രട്ടറിയായി സി.രാജേഷിനേയും തിരഞ്ഞെടുത്തു.സജി ചേക്കോടൻ സ്വാഗതവും,സുമിത്ത് നന്ദിയും പറഞ്ഞു.