
തിരുവനന്തപുരം: കിഴക്കമ്പലത്ത് ആൾക്കൂട്ടക്കൊലപാതകത്തിന് നേതൃത്വം കൊടുത്ത സി.പി.എം എം.എൽ.എയെ ഒന്നാം പ്രതിയാക്കി കേസെടുക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പി. മധുവിനെ കൊലപ്പെടുത്തിയവരെ സംരക്ഷിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ പാർട്ടി ഇപ്പോഴിതാ ഒരു ദളിത് യുവാവിനെ കൂടി തല്ലിക്കൊന്നിരിക്കുന്നു. ഇനിയെങ്കിലും ദളിത് വിരോധം അവസാനിപ്പിക്കാൻ സി.പി.എമ്മിനോട് കെ.പി.സി.സി ആവശ്യപ്പെടുന്നു. കിഴക്കമ്പലത്ത് യുവാവ് മരിച്ചത് ലിവർ സിറോസിസ് മൂലമെന്ന് പ്രചരിപ്പിച്ച് മൃതദേഹത്തെ പോലും എം.എൽ.എ അപമാനിച്ചു.
ഈ വിഷയത്തിൽ പ്രതികരിക്കാൻ തയ്യാറാകാത്ത സാംസ്‌ക്കാരിക നായകർ കുറ്റകരമായ മൗനം പാലിക്കുകയാണ്. കൊടിയ അനീതികൾക്കെതിരെയുള്ള പോരാട്ടങ്ങളിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ദളിത് സമൂഹത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നുവെന്നും സുധാകരൻ പറഞ്ഞു.