swaraj

മുടപുരം: മികച്ച പഞ്ചായത്തുകൾക്ക് സംസ്ഥാന സർക്കാർ സംസ്ഥാന തലത്തിൽഏർപ്പെടുത്തിയ സ്വരാജ് ട്രോഫിയിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ മംഗലപുരം ഗ്രാമപഞ്ചായത്ത് തദ്ദേശ വകുപ്പ് മന്ത്രി ഗോവിന്ദൻ മാസ്റ്ററിൽ നിന്ന് ട്രോഫി ഏറ്റുവാങ്ങി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുമ ഇടവിളാകം, സെക്രട്ടറി വി. ജ്യോതിസ്, വൈസ് പ്രസിഡന്റ് ജി.മുരളീധരൻ, മുൻ സെക്രട്ടറി ജി.എൻ. ഹരികുമാർ, അസി. സെക്രട്ടറി സുഹാസ് ലാൽ എന്നിവർ ചേർന്നാണ് അവാർഡ് ഏറ്റുവാങ്ങിയത്.