പാലോട്: നന്ദിയോട് പുലിയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം മാർച്ച് 1നും പ്രതിഷ്ഠാ വാർഷികം മാർച്ച് 11നും നടക്കും. മാർച്ച് 1ന് രാവിലെ 5ന് അഷ്ടാഭിഷേകം, മലർ നിവേദ്യം, 6ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, 7.30ന് മഹാമൃത്യുജ്ഞയഹോമം, 9ന് സമൂഹ പൊങ്കാല, 11.30ന് നാഗരൂട്ട്, 12ന് പൊങ്കാല നിവേദ്യം, വൈകിട്ട് 6.30ന് അലങ്കാര ദീപാരാധന, ദീപകാഴ്ച രാത്രി 8നും, 10.30നും പുലർച്ചേ 5നും, 5.30നും യാമപൂജയും, അഷ്ടാഭിഷേകവും നടക്കും. മാർച്ച് 11ന് രാവിലെ 5.30ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, 9ന് സമൂഹ പൊങ്കാല, 9.30ന് കലശാഭിഷേകം, വൈകിട്ട്6ന് പുഷ്പാഭിഷേകം, 6.30ന് അലങ്കാര ദീപാരാധന, 6.45ന് ഭഗവതിസേവ, അത്താഴപൂജ.