പാലോട്: മുതുവിള - ചെല്ലഞ്ചി കുടവനാട് റോഡിന് 28.69 ലക്ഷം രൂപ അനുവദിച്ചതായി ഡി.കെ. മുരളി എം.എൽ.എ അറിയിച്ചു. വാമനപുരം നിയോജക മണ്ഡലത്തിലെ പി.ഡബ്ല്യു.ഡി പ്രവൃത്തികൾ അവലോകനം ചെയ്യുന്നതിനായി ഡിസ്ട്രിക്ട് ഇൻഫ്രാസ്ട്രക്ചർ കോ ഓർഡിനേഷൻ കമ്മിറ്റി പൊതുമരാമത്ത് മന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. മണ്ഡലത്തിലെ മറ്റു റോഡുകളുടെ പ്രവൃത്തികളുടെ അവലോകനം നടന്നതായും എം.എൽ.എ അറിയിച്ചു.ഇതിന്റെ അടിസ്ഥാനത്തിലാണ് കിഫ്‌ബി ഏറ്റെടുത്ത രണ്ട് റോഡുകളുടെ അടിയന്തര അറ്റകുറ്റപ്പണികൾക്കായി തുക അനുവദിച്ചത്. റോഡ് പണി എത്രയും വേഗം ടെൻഡർ നടപടി പൂർത്തിയാക്കി നിർമ്മാണം ആരംഭിക്കുമെന്നും എം.എൽ.എ അറിയിച്ചു.