pvl

പൂവച്ചൽ: പൂവച്ചൽ ഗ്രാമ പഞ്ചായത്തിൽ ആരംഭിച്ച സിവിൽ സർവീസ് പരിശീലന പരിപാടിയുടെ ഉദ്ഘാടനം അഡ്വ. ജി. സ്റ്റീഫൻ എം.എൽ.എ നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. സനൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ നവ്ജ്യോത് ഖോസെ മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്തംഗം വി. രാധിക ടീച്ചർ, പഞ്ചായത്ത് വൈസ് പ്രസിസന്റ് ഒ. ശ്രീകുമാരി, ആരോഗ്യവിഭ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സൗമ്യാ ജോസ്, ക്ഷേമ കാര്യ സ്റ്റാൻഡ‌ിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഒ ഷീബ, ഗ്രാമപഞ്ചായത്തംഗങ്ങളായ ആർ. രാഘവലാൽ, ജ്യോതികുമാർ എന്നിവർ സംസാരിച്ചു. ചടങ്ങിൽ വച്ച് 2021നീറ്റ് പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കി എം.ബി.ബി.എസിന് അഡ്മിഷൻ നേടിയ അലൈന ജാസ്‌മിൻ സെയ്ദിനെ ആദരിച്ചു.