വിതുര: തൊളിക്കോട് മുസ്ലീം ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊളിക്കോട് ടൗൺ മുസ്ലീം മദ്രസാഅങ്കണത്തിൽ ദീനിവിജ്ഞാനസദസും,ദുആമജ്ലിസും ആരംഭിച്ചു.തൊളിക്കോട് ജുമാമസ്ജിദ് ചീഫ് ഇമാം സജ്ജാദ്അൽഖാസിമി ഉദ്ഘാടനം ചെയ്തു.അബുഷമ്മാസ്അലിമൗലവി പ്രഭാഷണം നടത്തി.ഇന്ന് രാത്രി 7ന് തിരുവനന്തപുരം സെൻട്രൽ ജുമാമസ്ജിദ് ഇമാം നവാസ് മന്നാനി പനവൂരും,22 ന് രാത്രി 7 തൊളിക്കോട് ജുമാമസ്ജിദ് ചീഫ് ഇമാം സജ്ജാദ് അൽഖാസിമിയും, 23ന് രാത്രി 7ന് സ്നേഹസാഗരം ഫൗണ്ടേഷൻ ചെയർമാൻ ചിറയിൻകീഴ് നൗഷാദ് ബാഖവിയും പ്രഭാഷണം നടത്തും. സമാപനദിനമായ 24ന് വൈകിട്ട് 5ന് നടക്കുന്ന പൊതുസമ്മേളനം തൊളിക്കാട് ഷറഫുൽ ഇസ്ലാം അറബിക് കോളേജ് പ്രിൻസിപ്പൽ താജുദ്ദീൻ ബാഖവി ഉദ്ഘാടനം ചെയ്യും. ദക്ഷിണകേരള ലജ്നത്തുൽമൂഅല്ലുമിന സംസ്ഥാന പ്രസിഡന്റ് മുത്തുക്കായ തങ്ങൾ അൽബാഖവി ദുആമജ്ലിസിന് നേതൃത്വം നൽകും.