തിരുവനന്തപുരം: സാക്ഷരതാമിഷന്റെ പത്താംതരം, ഹയർ സെക്കൻഡറി തുല്യതാസമ്പർക്ക പഠനകേന്ദ്രങ്ങളിലെ പ്രവേശനോത്സവവും സ്‌കൂൾ ശുചീകരണ പ്രവർത്തനങ്ങളും സാക്ഷരതാമിഷൻ ഡയറക്ടർ ഇൻചാർജ് ഡോ. എച്ച്. സാബു എസ്.എം.വി മോഡൽ ഹയർ സെക്കൻഡറി സ്‌കൂളിലും അട്ടക്കുളങ്ങര സെൻട്രൽ സ്‌കൂളിലും പേരൂർക്കട പി.എസ്.എൻ.എം.എച്ച്.എസിലുമായി ഉദ്ഘാടനം ചെയ്തു.
സംസ്ഥാന സാക്ഷരതാമിഷൻ അസി. ഡയറക്ടർ സന്ദീപ്ചന്ദ്രൻ, ജില്ലാ സാക്ഷരതാമിഷൻ കോ- ഓർഡിനേറ്റർ ടോജോ ജേക്കബ്, അസിസ്റ്റൻഡ് കോ - ഓർഡിനേറ്റർ ബി.സജീവ്, എസ്.എം.വി മോഡൽ സ്‌കൂൾ പ്രിൻസിപ്പൽ ബി. വസന്തകുമാരി എന്നിവർ പങ്കെടുത്തു. സെന്റർ കോ ഓർഡിനേറ്റർമാരായ എസ്. പ്രസന്ന, ജയശ്രീ കെ.എസ്, ആർ. ഷാമില, പി. വിജയലക്ഷ്മി, അംബിക കുമാരി അമ്മ, ഷീജ.സി.പി, താഹിറ ബീഗം എന്നിവർ പ്രവേശനോത്സവ പരിപാടിക്കും ശുചീകരണ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകി.