school

തിരുവനന്തപുരം: കൊവിഡ് മഹാമാരിക്കുശേഷം ഇന്ന് മുതൽ സ്കൂളുകൾ പൂർണമായി പ്രവർത്തിക്കും. സർക്കാർ കണക്കനുസരിച്ച് 47 ലക്ഷം വിദ്യാർത്ഥികളാണ് സ്കൂളുകളിലെത്തുക. മാസ്ക് ധരിച്ചും കൈകൾ സാനിറ്റൈസ് ചെയ്തും കൊവിഡ് പ്രതിരാേധം ഉറപ്പാക്കും.ഉച്ചഭക്ഷണം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്‌കൂളുകൾക്കും സർക്കാർ തീരുമാനം ബാധകമാണ്. അങ്കണവാടി, ക്രഷ്, പ്രീപ്രൈമറി ഉൾപ്പെടെയുള്ളവയും പൂർണതോതിൽ പ്രവർത്തനസജ്ജമാവുകയാണ്.

വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഒരു ആശങ്കയും വേണ്ടെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.