
മുപ്പത്തിആറു വർഷത്തെ ഇടവേളയ്ക്കുശേഷം നടൻ ശങ്കർ നിർമ്മാതാവാകുന്നു. എഴുത്തോല എന്നാണ് ചിത്രത്തിന്റെ പേര്. നിഷ സാരംഗ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന് സുരേഷ് ഉണ്ണിക്കൃഷ്ണൻ രചനയും സംവിധാനവും നിർവഹിക്കുന്നു. അഭിനയജീവിതം നാല്പത്തിരണ്ടുവർഷം എത്തുമ്പോൾ ഒാഷ്യോ എന്റർടെയ്ൻമെന്റ്സ് എന്ന ബാനറിലാണ് ശങ്കർ നിർമ്മാണ രംഗത്തേക്ക് വീണ്ടും വരുന്നത്. ടി. ശങ്കർ എന്ന പേരിലാണ് നിർമ്മാണം.ഒാഷ്യോ എന്റർടെയ്ൻമെന്റ്സിന്റെ ആദ്യ നിർമ്മാണ സംരംഭമാണ് എഴുത്തോല. 1986 ൽ ശങ്കർ നായകനായി ആദ്യമായി നിർമ്മാതാവിന്റെ കുപ്പായം അണിഞ്ഞത് സിബിമലയിൽ സംവിധാനം ചെയ്ത ചേക്കേറാനൊരു ചില്ല എന്ന ചിത്രത്തിലൂടെയാണ്. സിനിമയോടൊപ്പം ഹ്രസ്യ ചിത്രങ്ങളും ഡോക്യുമെന്റികളും നിർമ്മിക്കാൻ ആലോചനയുണ്ടെന്ന് ശങ്കർ പറഞ്ഞു. ഇനി,അഭിനയത്തിനൊപ്പം സജീവമായി നിർമ്മാണ രംഗത്തുണ്ടാകും .എഴുത്തോല എന്ന വിദ്യാഭ്യാസത്തെ രീതിയെപ്പറ്റിയും മാറുന്ന പാഠ്യരീതിയിയെയും കുറിച്ചാണ് ചിത്രത്തിന്റെ പ്രമേയമെന്നും ശങ്കർ പറഞ്ഞു. ശങ്കർ പണിക്കർ എന്ന പേരിൽ മൂന്ന് ചിത്രങ്ങൾ ശങ്കർ സംവിധാനം ചെയ്തിട്ടുണ്ട്. പൃഥ്വിരാജിനെ നായകനാക്കി പ്രശസ്ത ഛായാഗ്രാഹകൻ രവി കെ. ചന്ദ്രൻ സംവിധാനം ചെയ്ത ഭ്രമം ആണ് ശങ്കറിന്റേതായി അവസാനം റിലീസ് ചെയ്ത ചിത്രം.
എക്സിക്യൂട്ടീവ് പ്രൊഡസ്യൂർ ജെയിംസ് മാത്യു. ക്രിയേറ്റീവ് ഡയറക്ടർ പ്രശാന്ത് ഭാസി, ഛായാഗ്രഹണം ശ്രീജിത് പാച്ചോനി, എഡിറ്റർ ഹരീഷ് മോഹൻ, ഗാനങ്ങൾ, ബിനു പത്മിനി നാരായണൻ, സംഗീതം പ്രശാന്ത് കർമ്മ,കലാസംവിധാനം സതീഷ് നെല്ലായി. പ്രോജക്ട് ഡിസൈനർ എം.ജെ. ഷൈജു, പി.ആർ.ഒ എ.എസ്. ദിനേശ് എന്നിവരാണ് അണിയറ പ്രവർത്തകർ.