വർക്കല: വിദ്യാലയങ്ങൾ തുറക്കുന്നതിന്റെ ഭാഗമായി കെ.എസ്.ടി.എ വർക്കല സബ് ജില്ലാതല സ്കൂൾ ശുചീകരണപ്രവർത്തനങ്ങൾ പനയറ ഗവ.എൽ.പി സ്കൂളിൽ വാർഡ് മെമ്പർ ജി.എസ്.സുനിൽ ഉദ്ഘാടനം ചെയ്തു. സബ് ജില്ലാ വൈസ് പ്രസിഡന്റ് വിമൽകുമാർ അദ്ധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്റ് ലിജിൻ, കെ.എസ്.ടി.എ ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ദിനിൽ, അശോക് കുമാർ, സബ് ജില്ലാ പ്രസിഡന്റ് ബൈജു എന്നിവർ സംസാരിച്ചു. സബ് ജില്ലാ സെക്രട്ടറി ഉണ്ണികൃഷ്ണൻ സ്വാഗതവും ഹെഡ്മിസ്ട്രസ് സുലീന പറഞ്ഞു. സബ് ജില്ലാ ജോയിന്റ് സെക്രട്ടറി ഷിബി, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ അംശു, സുവീഷ്, വക്കം ബ്രാഞ്ച് സെക്രട്ടറി അമൽ, അദ്ധ്യാപികമാരായ അനിത, സുനു, റിനി എന്നിവർ നേതൃത്വം നൽകി.