
ചിറയിൻകീഴ്: ചിറയിൻകീഴ് നിയോജകമണ്ഡലം ബി.ജെ.പി അഴൂർ പഞ്ചായത്ത് സമിതിയുടെ 154 നമ്പർ ബൂത്ത് സമ്മേളനം മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റ് സതീശൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ അഴൂർ ഗ്രാമപഞ്ചായത്തിൽ 100% കെട്ടിടനികുതി അടപ്പിച്ച പതിമൂന്നാം വാർഡ് മെമ്പർ ബി. ജയകുമാറിനെ ആദരിച്ചു. മണ്ഡലം പ്രസിഡന്റ് ഹരി.ജി. ശാർക്കര, ബി.ജെ.പി അഴൂർ പഞ്ചായത്ത് സമിതി പ്രസിഡന്റ് സന്തോഷ് നാലുമുക്ക്, ജനറൽ സെക്രട്ടറി ബിനു ബി.എൽ, സെക്രട്ടറി പ്രദീപ് വി.എസ്, അഭിജിത്, രജിതകുമാരി, അഡ്വ. രഞ്ജിത്ത് ലാൽ, രാജമണി സ്വാമികൾ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സിന്ധു, അനിൽകുമാർ എന്നിവർ പങ്കെടുത്തു.