
തിരുവനന്തപുരം: നഗരസഭാദ്ധ്യക്ഷന്മാർക്ക് പേഴ്സണൽ സ്റ്റാഫിനെ നിയമിക്കാൻ അനുവാദം നൽകുന്ന തീരുമാനം തെറ്റല്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി.
കാര്യങ്ങൾ ഫലപ്രദമായി നിറവേറ്റാൻ സ്റ്റാഫിനെ വേണ്ടി വരും. എം.പിമാർക്ക് പി.എമാരെ സംസ്ഥാ നസർക്കാർ അടുത്തിടെയല്ലേ അനുവദിച്ചത്. 1982ൽ എം.എൽ.എയായ ആളാണ് താൻ. അന്നൊന്നും എം.എൽ.എമാർക്ക് പി.എമാരില്ല. എല്ലാം തനിച്ച് ചെയ്യണം. പിന്നീട് പി.എ വന്നില്ലേ. പ്രതിപക്ഷ നേതാവിന് മന്ത്രി പദവി അനുവദിച്ചത് 1977ലാണ്. ഞങ്ങൾ ആദ്യം അത് സ്വീകരിച്ചില്ല. പിന്നീട് സ്വീകരിക്കേണ്ടി വന്നു. തദ്ദേശസ്ഥാപന അദ്ധ്യക്ഷർക്ക് സ്റ്റാഫിനെ നിയമിക്കുന്നത് അധികച്ചെലവുണ്ടാക്കില്ലേയെന്ന് ചോദിച്ചപ്പോൾ, കാര്യക്ഷമമായി പ്രവർത്തിക്കേണ്ടി വരുമ്പോൾ സാമ്പത്തിക ബാദ്ധ്യതയുമുണ്ടാകുമെന്നായിരുന്നു മറുപടി.