തിരുവനന്തപുരം: എം.ഫ്.സി.ഐ ചുമട്ടുതൊഴിലാളികളുടെ പ്രശ്‌നം പാർലമെന്റിൽ അവതരിപ്പിച്ച് പരിഹാരം നേടുന്നതിന് നടപടി സ്വീകരിക്കുമെന്ന് അടൂർ പ്രകാശ് എം.പി തൊഴിലാളികൾക്ക് ഉറപ്പുനൽകി. കൊവിഡ് കാലത്ത് ഭക്ഷ്യസാധനങ്ങൾ കയറ്റി അയച്ച തൊഴിലാളികളെയും ജീവനക്കാരെയും കഴക്കൂട്ടം ഡിപ്പോ സന്ദർശിച്ച എം.പി അഭിനന്ദിച്ചു. എഫ്.സി.ഐ ഡിവിഷൻ മാനേജർ വിജയ് സിംഗിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ എം.പിക്ക് സ്വീകരണം നൽകി. ഹെഡ്ലോർഡ് കാഷ്വൽ വർക്കേഴ്സ് യൂണിയൻ ഐ.എൻ.ടി.യു.സി യൂണിയന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ' സ്നേഹാദരവ് ' പരിപാടി അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്‌തു. യൂണിയൻ ജനറൽ സെക്രട്ടറി എസ്. ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ഡിപ്പോ യൂണിയൻ കൺവീനർ ഉദയകുമാർ, വർക്കിംഗ് പ്രസിഡന്റ് അഡ്വ. ശശികുമാർ, ഷാജഹാൻ, നസീർ തുടങ്ങിയവർ പങ്കെടുത്തു.