
തിരുവനന്തപുരം : കൊവിഡ് വ്യാപനം കുറഞ്ഞതോടെ നാട് പഴയ രീതിയിലേക്ക് മാറുന്നു. സ്‌കൂളുകൾ ഇന്നു മുതൽ സാധാരണ നിലയിൽ പ്രവർത്തനം ആരംഭിക്കുന്നതാണ് ഏറ്റവും വലിയ ആശ്വാസം. രോഗതീവ്രത കുറഞ്ഞിന് തെളിവാണിത്. അതേസമയം മാസ്‌ക് ധരിക്കലും സാമൂഹ്യഅകലം പാലിക്കലും ഉൾപ്പെടെയുള്ള കരുതലുകൾ തുടരണമെന്നാണ് ആരോഗ്യവകുപ്പിൻെറ നിർദ്ദേശം. ഉത്സവാഘോഷങ്ങളും സാമൂഹ്യ ഒത്തുചേരലുകളും സാധാരണ നിലയിലാവുകയാണ്. വിദേശത്ത് നിന്ന് എത്തുന്നവർക്ക് ക്വാറൻൈറൻ ഒഴിവാക്കിയതോടെ പ്രവാസികൾക്കും പ്രതിസന്ധി മാറി. ഇന്നലെയും സംസ്ഥാനത്ത് കൊവിഡ് രോഗികൾ കുറഞ്ഞു. ഇന്നലെ 5427 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 11.03 ശതമാനമാണ് ടെസ്റ്ര് പോസിറ്റിവിറ്റി. 24 മണിക്കൂറിനിടെ 49,183 സാമ്പിളുകളാണ് പരിശോധിച്ചത്. തിരുവനന്തപുരം 841, എറണാകുളം 767 എന്നിങ്ങനെയാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത ജില്ലകൾ. 24 മണിക്കൂറിനിടെയുണ്ടായ 9 മരണങ്ങളും കഴിഞ്ഞ ദിവസങ്ങളിലെ 39 മരണങ്ങളും അപ്പീൽ നൽകിയ 44 മരണങ്ങളും ഇന്നലെ പട്ടികയിൽ ഉൾപ്പെടുത്തി. 37 ആരോഗ്യപ്രവർത്തകരാണ് രോഗ ബാധിതരായത്. ഇന്നലത്തെ 5023 പേർ സമ്പർക്കരോഗികളാണ്. 338 പേരുടെ ഉറവിടം വ്യക്തമല്ല. 29 പേരാണ് പുറത്ത് നിന്ന് വന്നത്. 14,334 പേർ രോഗമുക്തി നേടി.