
ബാലരാമപുരം: കൊവിഡിന് ശേഷം വിദ്യാലയ പ്രവർത്തനം പൂർണസമയമാകുന്ന സാഹചര്യത്തിൽ വിദ്യാലയ സജ്ജീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. സി.ഐ.ടി.യു വെള്ളായണി മേഖലാകമ്മിറ്റിയുടെ നേതൃത്വത്തിൽ നേമം ഗവ. യു.പി.എസിൽ നടന്ന സജ്ജീകരണ പരിപാടി സി.പി.എം നേമം ഏരിയാസെക്രട്ടറി പാറക്കുഴി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്‌തു. പ്രസിഡന്റ് ടി. സനൽകുമാർ അദ്ധ്യക്ഷത വഹിച്ചു.
സി.ഐ.ടി.യു ജില്ലാ കമ്മിറ്റിയംഗം എസ്.ആർ. ശ്രീരാജ്, നേമം ഏരിയാ സെക്രട്ടറി എസ്. സുദർശനൻ, സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്. ജയചന്ദ്രൻ, ഹെഡ്മാസ്റ്റർ എ.എസ്. മൻസൂർ എന്നിവർ സംസാരിച്ചു. കെ.സി. അജിത്, അഭിലാഷ്, അഭിനേഷ് തങ്കപ്പൻ എന്നിവരുടെ നേതൃത്വത്തിൽ നടന്ന സ്‌കൂൾ സജ്ജീകരണ പ്രവർത്തനങ്ങളിൽ തൊഴിലാളികളോടൊപ്പം അദ്ധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ പങ്കാളികളായി. ഊക്കോട് അനിൽ സ്വാഗതവും അജയൻ പകലൂർ നന്ദിയും പറഞ്ഞു.